പീരുമേട്: പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റിയും കര്‍ഷകരുടെ കണ്ടെത്തലുകള്‍ പ്രോത്സാഹിപ്പിക്കുന്ന അന്താരാഷ്ട്ര സംഘടനയായ പ്രോലിനോവയുടെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ശില്പശാല പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റിയില്‍ ആരംഭിച്ചു.
പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റ് ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്മാന് ഡോ. എന്‍. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
ശില്പശാലയോടനുബന്ധിച്ചു നടക്കുന്ന ഗ്രാമീണ ഗവേഷകരുടെ പ്രദര്‍ശനം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജി ഡെപ്യൂട്ടി രജിസ്ട്രാര്‍ ഡോ. എന്‍.പി. അനീഷ് ഉദ്ഘാടനം ചെയ്തു.
നേപ്പാളിലെ കൃഷി മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. റാം കൃഷ്ണ ശ്രേസ്ത, മാണ്ഡ്യാ സെന്റ് തോമസ് സോഷ്യല്‍ സര്‍വീസ് മിഷന് സൊസൈറ്റി ഡയറക്ടര്‍ ഫാ. ഹബി മാത്യു, ടി.ജെ. ജയിംസ്, ഡോ. മുട്ടിസ്വ മുകുറ്റെ, ഡോ. സാബു ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ശില്പശാലയില് 21 രാജ്യങ്ങളില്‍നിന്നുള്ള 40 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. 14ന് സമാപിക്കും.